കൂറ്റനാട് മഹല്ല് കൂട്ടായ്മ യാത്രയയപ്പ് നല്കി
ദോഹ : നാല്പത് വര്‍ഷത്തെ ഖത്തര്‍ പ്രവാസ ജീവിതം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന ഖത്തറിലെ കൂറ്റനാട് മഹല്ല് കൂട്ടായ്മ സ്ഥാപക അംഗവും, ഭരണസമിതി അംഗവുമായ പി.പി. മുഹമ്മദ് എന്ന കുഞ്ഞാനു വിന് അരോമ റസ്റ്റോറന്റില്‍ വെച്ച് ഖത്തര്‍ കുറ്റനാട് മഹല്ല് കമ്മറ്റി യാത്രയയപ്പ് നല്കി.
സ്നേഹ യാത്രയയപ്പ് യോഗത്തില്‍ കുറ്റനാട് മഹല്ല് കൂട്ടായ്മ പ്രസിഡന്റ് എ.വി. അബ്ദുള്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ ജനറല്‍ സെക്രട്ടറി അഷറഫ് പി.എ. നാസര്‍ സ്വാഗതം പറഞ്ഞു. ചെയര്മാന് കെ.വി. ബഷീര്‍, ഉപദേശക സമിതി അംഗങ്ങളായ എ.വി. അബ്ദുള്‍ ഖാദര്‍, എഞ്ചിനിയര്‍ ടി.കെ. അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ഉപഹാരം നല്കി മുഹമ്മദിനെ ആദരിച്ചു. ടി.കെ. ഷമീര്‍, നജീബ് അബൂബക്കര്‍, റുബീഷ്, ഷമീര്‍ വി.പി. ഷൗക്കത്ത്, ഷാജി, മുനീര്‍, സലീം. കെ.വി. എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. പി.വി മുഹമ്മദ് മറുപടി പ്രസംഗത്തില്‍ തുടര്‍ന്നും ഖത്തര്‍ കൂറ്റനാട് മഹല്ല് പ്രവര്‍ത്തനങ്ങളുമായി നാട്ടിലും സഹകരണം ഉണ്ടാവുമെന്നും, കൂട്ടായ്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകളും നേര്‍ന്നു. കൂട്ടായ്മയുടെ ട്രഷറര്‍ ഷറഫുദ്ധീന്‍ നന്ദി പറഞ്ഞു.