Local News
ഏഴാമത് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റീസ് ഡിബേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ദോഹ: ഖത്തര്‍ ഡിബേറ്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റീസ് ഡിബേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 രാജ്യങ്ങളില്‍ നിന്നായി അറുനൂറോളം പ്രതിനിധികളാണ് ഡിബേറ്റില്‍ പങ്കെടുക്കുന്നത്.
കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബിക് വകുപ്പ് ഗവേഷണ വിദ്യാര്‍ഥി മുഹമ്മദ് റിയാസ് ഹുദവിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഡിബേറ്റില്‍ പങ്കെടുക്കുന്നത്.
വിവിധ സംസ്‌കാരങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ കഠിനമായ ബൗദ്ധിക വിനിമയങ്ങളില്‍ ഏര്‍പ്പെടാന്‍ ഒരുമിച്ച് കൊണ്ടുവരുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര അറബിക് സംവാദ മത്സരങ്ങളില്‍ ഒന്നാണ് ഈ ഇവന്റ്.