Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സൂഖ് വാഖിഫില്‍ നടക്കുന്ന ഇന്ത്യന്‍ മാമ്പഴോല്‍സവത്തിന് വന്‍ പ്രതികരണം

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ മാമ്പഴോല്‍സവത്തിന് വന്‍ പ്രതികരണം. ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാമ്പഴോല്‍സവത്തിനെത്തിയത്.

പ്രശസ്തമായ അല്‍ഫോന്‍സോ, കേസര്‍, ബംഗനപള്ളി, തോതാപുരി, നീലം, മല്ലിക, മല്‍ഗോവ, ലംഗഡ തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന മാമ്പഴങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.

മാമ്പഴ രുചികള്‍ക്ക് പുറമേ, പരമ്പരാഗത മാമ്പഴ വിഭവങ്ങള്‍, ജാം, ജ്യൂസ് ഐസ്‌ക്രീമുകള്‍ തുടങ്ങിയവയും ലഭ്യമാണ്.
ഈ പ്രദര്‍ശനം ജൂണ്‍ 8 വരെ ദിവസവും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയാണ് .

Related Articles

Back to top button