Local News

ഖത്തര്‍ സമന്വയ സമന്വയോത്സവം പിഎന്‍ ബാബു രാജന്‍ ഉല്‍ഘാടനം ചെയ്തു

ദോഹ. ഖത്തര്‍ സമന്വയ കളരിക്കല്‍ കുടുംബകൂട്ടായ്മയുടെ 12-ാം വാര്‍ഷികം ദോഹയിലെ ന്യൂ സലത്ത സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ വെച്ച് അതിവിപുലമായി ആഘോഷിച്ചു.

ഖത്തര്‍ സമന്വയ പ്രസിഡന്റ് വിജയകുമാര്‍ കളരിക്കലിന്റെ അധ്യക്ഷതയില്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് പിഎന്‍ ബാബുരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഐസിബിഎഫ് ക്ഷേമവിഭാഗം തലവനും ലോകകേരളസഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആശംസ നേര്‍ന്നു.

12-ാം വാര്‍ഷികത്തിന്റ ഭാഗമായി ഐസിബിഎഫ് ഇന്‍ഷൂറന്‍സിന്റെ 12 പോളിസികള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് എടുത്ത് നല്‍കാനാവശ്യമായ സാമ്പത്തിക സഹായം ഖത്തര്‍ സമന്വയ നല്‍കാമെന്ന വാഗ്ദാനം വേദിയില്‍ വെച്ച് തന്നെ പ്രഖ്യാപിച്ചു.
സ്ഥാപക അംഗം അരുണ്‍ സരസ് സമന്വയയുടെ നാള്‍വഴികള്‍ വിഷ്വലുകളുടെ സഹായത്തോടെ അവതരിപ്പിച്ചു.
ഖത്തറില്‍ 25 വര്‍ഷത്തെ പ്രവാസം പൂര്‍ത്തിയാക്കിയ സമന്വയ അംഗങ്ങളായ
ഉണ്ണികൃഷ്ണന്‍ കൊണ്ടോട്ടി, ഉണ്ണിരാജന്‍, ഗോപാലകൃഷ്ണന്‍, വിജയകുമാര്‍ കളരിക്കല്‍ എന്നിവരെയും സ്ഥാപകാംഗം അരുണ്‍ സരസ്, മികവുറ്റ സംഘാടകന്‍ എന്ന നിലയില്‍ സുരേഷ് ബാബുവിനേയും അതിഥികള്‍ പൊന്നാട നല്‍കി ആദരിച്ചു.
ചടങ്ങിന് സെക്രട്ടറി രഞ്ജിത് ദേവദാസ്, ട്രഷറര്‍ ശ്രീകുമാര്‍ കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ‘സമന്വയോത്സവം-സീസണ്‍ 2,
ഖത്തര്‍ സമന്വയയുടെ അവതരണഗാനത്തോടെയാണ് ആരംഭിച്ചത്.സമന്വയ അംഗങ്ങളായ പ്രസൂണ്‍, അരുണ്‍ സരസ്, ഹരികൃഷ്ണന്‍, അനുരാജ്, വൈശാഖ്, ചിത്ര ഹരി, എന്നിവരോടൊപ്പം രാജി, നികിത പ്രദീപ്, ചിത്ര ഉണ്ണി വിജയകുമാര്‍ തുടങ്ങിവര്‍ ചേര്‍ന്നവതരിപ്പിച്ച കരോക്കി ഗാനമേള ശ്രദ്ധേയമായി.
പ്രവീണ്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ വല്ലഭട്ട കളരിസംഘത്തിന്റെ കളരിപ്പയറ്റ്, ദേവികാ വിനോദിന്റെ കുച്ചുപ്പുടി, ആര്യലക്ഷ്മിയുടെ ഭരതനാട്യം, കോവര്‍ദ്ധിനിയുടെ സെമിക്‌ളാസിക് നൃത്തം, അപര്‍ണ അരുണിന്റെ സിനിമാറ്റിക് ഡാന്‍സ്,
കേരളവുമണ്‍സ്ഇനിഷിയേറ്റീവ് ഖത്തര്‍ (ഗണകഝ) അവതരിപ്പിച്ച തിരുവാതിരക്കളി, കഥ അരീന നൃത്തവിദ്യാലയത്തിലെ കുട്ടികളവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ പരിപാടിക്ക് കൂടുതല്‍ മിഴിവേകി.
ഷൈന്‍ കുമാര്‍ അവതരിപ്പിച്ച കവിത ശ്രദ്ധേയമായി.

ഖത്തറിലെ അറിയപ്പെടുന്ന ഗായകരായ റിലോവ് രാമചന്ദ്രന്‍, റാം രവീന്ദ്രന്‍, ശിവപ്രിയ സുരേഷ്, ഷാജി കൂടല്ലൂര്‍, അനീഷ രാജേഷ്, നികിത പ്രദീപ്,ഷിലിന്‍ പള്ളുരുത്തി തുടങ്ങിവരോടൊപ്പം സമന്വയ അംഗങ്ങളായ രഞ്ജിത് ദേവദാസ്,അരുണ്‍ സരസ്,വിജയകുമാര്‍ കളരിക്കല്‍ എന്നിവരെയും ഉള്‍പ്പെടുത്തി നടത്തിയ ‘പാട്ടുത്സവം’ സദസ്സിന് ഏറെ ആസ്വാദ്യകരമായി.
ആങ്കര്‍ ആതിരയുടെ അവതരണം സമന്വയോത്സവത്തെ കൂടുതല്‍ മികവുറ്റതാക്കി.
സമാപനച്ചടങ്ങില്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരേയും സംഘാടകര്‍ മെമെന്റോ നല്‍കി ആദരിച്ചു.
വളണ്ടിയര്‍ വിങ്ങിന്റെ ഒരു പ്രധാന വിഭാഗം കൈകാര്യം ചെയ്ത ഷൈന്‍കുമാര്‍, ഷാജിലാല്‍, പബ്ലിസിറ്റി വിഭാഗം നിയന്ത്രിച്ച പ്രദീപ് ശങ്കര്‍ എന്നിവര്‍ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങിയത് ശ്രദ്ധേയമായി.

പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ബാബു പണിക്കര്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!