Breaking News
ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ദോഹ. ഇന്ന് വൈകുന്നേരം മാള്‍ ഓഫ് ഖത്തറിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകന്‍ മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21) , സൂഖ് വാഖിഫിലെ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും ഹസീനയുടേയും ഏക മകന്‍ മുഹമ്മദ് ഹബീല്‍ (21) എന്നിവരാണ് മരിച്ചത്. മൃതദേഹം ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുഹമ്മദ് ത്വയ്യിബ് ഖത്തര്‍ മിലിട്ടറി ജീവനക്കാരനാണ്. മുഹമ്മദ് ഹബീല്‍ ദോഹ യൂണിവേര്‍സിറ്റി വിദ്യാര്‍ഥിയാണ്.
മുഹമ്മദ് ഹബീലിന്റെ മാതാപിതാക്കള്‍ നാട്ടിലാണ്.
കൂട്ടുകാരോടൊപ്പം പെരുന്നാള്‍ ഡ്രസ് വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. കൂടെയുണ്ടായിരുന്നവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.