Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു.

കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ ശ്രമിച്ച അര്‍ജന്റീനക്ക് ശക്തമായ പ്രതിരോധമാണ് ഡച്ചുകാര്‍ തീര്‍ത്തത്. എങ്കിലും കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഡച്ചു വല കുലുക്കാന്‍ അര്‍ജന്റീനക്കായി. രണ്ടാം പകുതിയില്‍ മറ്റൊരു ഗോള്‍ കൂടി നേടി ലീഡ് വര്‍ദ്ധിപ്പിച്ചു. എന്നാല്‍ കളിയുടെ അനസാന ഘട്ടത്തില്‍ രണ്ട് ഗോളുകളും തിരിച്ചടിച്ച് ഡച്ചുകാര്‍ മുന്നേറിയതോടെ കളി സമനിലയില്‍ കലാശിച്ചു.

എക്‌സ്ട്രാ ടൈമില്‍ ആര്‍ക്കും ഗോള്‍ നേടാനാവാത്തതിനെ തുടര്‍ന്നാണ് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടില്‍ 4 – 3 എന്ന സ്‌കോറിന് അര്‍ജന്റീന വിജയിക്കുകയായിരുന്നു.

Related Articles

Back to top button