
ചര്‍ച്ച സദസ്സ് സംഘടിപ്പിച്ചു
ദോഹ. ലോക സഭ തെരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിര്‍ത്തി പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ ഫോറം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുത്താര്‍ജികുന്ന ഇന്ത്യന്‍ മതേതരത്വം എന്ന തലക്കെട്ടില്‍ ചര്‍ച്ച സദസ്സ് സംഘടിപ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ വൈസ് പ്രസിഡന്റ് അനീസ് മാള മുഖ്യ പ്രഭാഷണം നടത്തി.മതേതരത്വ ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നത് ഏതൊരു ഇന്ത്യക്കാര ന്റേയും ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് ഫലം അത്തരത്തില്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തുടര്‍ന്ന് പ്രവാസി വെല്‍ഫെയര്‍ സ്റ്റേറ്റ് ജനറല്‍ കൗണ്‍സില്‍ അംഗം അഫ്‌സല്‍ എടവനക്കാട് കേരളം നല്‍കുന്ന സൂചനകള്‍ എന്നവിഷയത്തിലും,പ്രവാസി വെല്‍ഫെയര്‍ സ്റ്റേറ്റ് ജനറല്‍ കൗണ്‍സില്‍ അംഗം ഫൈസല്‍ എടവനക്കാട് തൃശൂര്‍ നല്‍കുന്ന പാഠങ്ങള്‍ എന്നവിഷയത്തിലും സംസാരിച്ചു.തുടര്‍ന്ന് പൊതുചര്‍ച്ച നടന്നു. പ്രവാസി വെല്‍ഫെയര്‍ ഹാളില്‍ നടന്ന പരിപാടിക്ക് പ്രവാസി വെല്‍ഫെയര്‍ എറണാകുളം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് സലീം എടവനക്കാട് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഷൊഹൈബ് കൊച്ചി നന്ദി പറഞ്ഞു.
പരിപാടിക്ക് ജില്ലാ വൈസ് പ്രസിഡന്റ് സുല്‍ത്താന അലിയാര്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ആയ ജാസിദ്, ഷിയാസ് വലിയകത്ത്, സിറാജുദ്ദീന്‍ , ഷഫീഖ് ടികെ, മസൂദ് അബ്ദുല്‍ റഹിമാന്‍, പിഎഎം ശരീഫ്, ഫാത്തിമ ജുമാന എന്നിവര്‍ നേതൃതം നല്‍കി