ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പതിനാലാമതു വാര്‍ഷികാഘോഷം ‘സ്വര്‍ണ്ണച്ചാമരം ‘ വയലാര്‍ സ്മൃതി സന്ധ്യ…. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ സാന്നിധ്യത്തില്‍ ഗംഭീരമായി ആഘോഷിച്ചു
ദോഹ : ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഒപാക്‌ന്റെ 14മത് വാര്‍ഷിക ആഘോഷം വയലാര്‍ സ്മൃതി സന്ധ്യ ‘സ്വര്‍ണ്ണച്ചാമരം’ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ സാന്നിധ്യത്തില്‍ ഐസിസി അശോക ഹാളില്‍ ഗംഭീരമായി ആഘോഷിച്ചു
പ്രശസ്ത കവിയും ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമായ വയലാര്‍ രാമവര്‍മ്മ യുടെ ഗാനശകലങ്ങള്‍ കോര്‍ത്തിണക്കി ദോഹയിലെ പ്രശസ്ത കലാകാരന്‍മാര്‍ അവതരിപ്പിച്ച സംഗീത സന്ധ്യ സഹൃദയ സദസ്സിന് സവിശേഷമായ അനുഭവമായി.
ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ് ജയശ്രീ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ , ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍, മുന്‍ ഐസിസി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, ഐസിബിഎഫ് പ്രസിഡന്റ്, ഷാനവാസ് ബാവ, ഐസിസി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, സെക്രട്ടറി എബ്രഹാം. കെ. ജോസഫ് ,എക്‌സിക്യൂട്ടീവ് മെമ്പര്‍ സജീവ് സത്യശീലന്‍ , അഡൈ്വസറി ചെയര്‍മാന്‍ അബ്ദുല്‍ സത്താര്‍ മറ്റ് അനുബന്ധ സംഘടനാ ഭാരവാഹികള്‍ തുടങ്ങി കലാസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഓപാക് ജോയിന്റ് സെക്രട്ടറി ഷിജിന നൗഷാദ് നന്ദി പറഞ്ഞു.
മുഖ്യ അതിഥി വയലാര്‍ ശരത്ചന്ദ്ര വര്‍മയെ പൊന്നാടയും മൊമെന്റോയും നല്‍കി ഒപാഖ് ഭാരവാഹികള്‍ ആദരിച്ചു . ചന്ദ്രകല ആര്‍ട്‌സിന്റെ സാരഥി ചന്ദ്രമോഹന്‍ പിള്ളയെയും പൊന്നാട നല്‍കി ആദരിച്ചു.
വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ ഗാനത്തിന് ദേവികപ്രസന്നന്റെ നൃത്താവിഷ്‌കാരത്തില്‍ ദോഹയിലെ മികവുറ്റ കലാകാരികള്‍ ചുവടു വെച്ചു
അനശ്വരനായ കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയുടെ പാട്ടുകള്‍ കോര്‍ത്തിണക്കിയ സംഗീതനിശയില്‍ അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വയലാര്‍ ശരത്ചന്ദ്രവര്‍മ കാണികളുമായി സംവദിച്ചു.