Local News

വിപുലമായ പരിപാടികളുമായി നടുമുറ്റം ഈദാഘോഷം

ദോഹ: വിപുലമായ പരിപാടികളോടെ നടുമുറ്റം ഖത്തര്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. ഈദ് രാവ് എന്ന പേരില്‍ സല്‍വ റോഡിലെ അത്‌ലന്‍ ക്ലബിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികളും ഹെന്ന ഡിസൈനിംഗ് മത്സരവും നടന്നു. മത്സരത്തില്‍ ജാന്‍ഫിയ മുഹ്‌സിന്‍ ഒന്നാം സ്ഥാനവും ഷറീന രണ്ടാം സ്ഥാനവും ഷാസിയ,നസ്രിന്‍ യൂസുഫ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ഫ്രൈഡി റസ്റ്റോറന്റ് ആന്‍ഡ് ഗ്രില്‍സ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി. പരിപാടിയോടനുബന്ധിച്ച് സ്വയം സംരംഭകരായ നടുമുറ്റം പ്രവര്‍ത്തകരുടെ വിവിധ സ്റ്റാളുകളും കുട്ടികള്‍ക്കായി കിഡ്‌സ് കോര്‍ണറും ഒരുക്കിയിരുന്നു.

മെഹ്ദിയ മന്‍സൂറിന്റെ പ്രാര്‍ത്ഥനാ ഗീതത്തോടു കൂടി ആരംഭിച്ച പരിപാടിയില്‍ നടുമുറ്റം പ്രസിഡന്റ് സന നസീം നടുമുറ്റത്തെ പരിചയപ്പെടുത്തി സംസാരിച്ചു. ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി എസ് എം എ ടൈപ്പ് വണ്‍ രോഗബാധിതയായ മലയാളി പെണ്‍കുട്ടി മല്‍ഖാ റൂഹിക്ക് വേണ്ടി സദസ്സിനോട് സംസാരിച്ചു. സദസ്സില്‍ മല്‍ഖാ റൂഹിക്ക് വേണ്ടി പ്രത്യേക കലക്ഷനും നടന്നിരുന്നു.

ആനവണ്ടി ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡിന്റെ പ്രത്യേക മ്യൂസിക് ഷോയും പരിപാടിയുടെ ഭാഗമായി നടന്നു.

ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ലുബ്‌ന ജൌഹര്‍, കമ്പ്യൂട്ടര്‍ സയന്‍സില്‍ പി എച്ച് ഡി കരസ്ഥമാക്കിയ ഡോ.റസീന ഹാരിസ്, എഴുത്തുകാരിയും നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗവുമായ ഹുമൈറ അബ്ദുല്‍ വാഹിദ് എന്നിവരെ വേദിയില്‍ ആദരിക്കുകയും നടുമുറ്റം സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു.

നടുമുറ്റം പ്രസിഡന്റ് സന നസീം, ജനറല്‍ സെക്രട്ടറി ഫാത്വിമ തസ്‌നിം,വൈസ് പ്രസിഡന്റ് ലത കൃഷ്ണ, കണ്‍വീനര്‍ ഹുദ എസ് കെ, സെക്രട്ടറിയേറ്റ് അംഗം സജ്‌ന സാക്കി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്‌സന കരിയാടന്‍, സകീന അബ്ദുള്ള, അജീന അസീം, ഹനാന്‍, വാഹിദ നസീര്‍, ഖദീജാബി നൌഷാദ്, വിവിധ ഏരിയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

Related Articles

Back to top button
error: Content is protected !!