Local News

ഫിറ്റ്‌നസ് ഫെസ്റ്റ് സംഘടിപ്പിച്ചു

ദോഹ. ഐസിഎഫ് ഖത്വര്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് അനുബന്ധിച്ച് വിവിധ കായിക മത്സരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫിറ്റ്‌നസ് ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടിയില്‍ ഡോ : അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിച്ചു. മതപരമായ കര്‍മ്മങ്ങള്‍ പലതും മനുഷ്യന്റെ ശാരീരിക , മാനസിക ആരോഗ്യത്തിന് ഊര്‍ജ്ജം പകരുന്നതാണന്ന് അദേഹം പറഞ്ഞു.
മ്യൂസിക് ചെയര്‍, സ്പൂണ്‍ റൈസ് , സ്‌കിപ്പിംഗ് , പുഷപ്പ് , പഞ്ചഗുസ്തി, റിലേ , വടംവലി, ഫുട്‌ബോള്‍ തുടങ്ങി ഇരുപതിലധികം മത്സരങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു പരിപാടി’. നാലു സെന്‍ട്രലുകളില്‍ നിന്നായി കിഡ്‌സ്, ജൂനിയര്‍, സീനിയര്‍ , ജനറല്‍ വിഭാഗങ്ങളിലായി അഞ്ഞൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ അസീസിയ്യ സെന്‍ട്രല്‍ ഒന്നാം സ്ഥാനവും നോര്‍ത്ത് സെന്‍ട്രല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പരിപാടി ഐ എസ് സി മെമ്പര്‍ ദീപേഷ് ഗോവിന്ദന്‍ കുട്ടി ഉത്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!