ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റിയും ഫോക്കസ് മെഡിക്കല്‍ സെന്ററും സംയുക്തമായി ചേര്‍ന്ന് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് ഇരുന്നോറോളം ആളുകള്‍ പ്രയോജനപ്പെടുത്തി. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ലത്തീഫ് കല്ലായി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് മൊയ്ദീന്‍ ഷാ പി.വി. അധ്യക്ഷത വഹിച്ചു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ കെ വി ബോബന്‍, ജനറല്‍സെക്രട്ടറി അബ്ദുല്‍ മജീദ്, സെക്രട്ടറി അഷ്റഫ് ഉസ്മാന്‍, ഇന്‍കാസ് യൂത്ത് വിങ് പ്രസിഡന്റ് ദീപക് ചുള്ളിപ്പറമ്പില്‍, ഇന്‍കാസ് ലേഡീസ് വിങ് പ്രസിഡന്റ് സിനില്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഇന്‍കാസ് പാലക്കാട് എക്‌സിക്യൂട്ടീവുകളായ നിസാര്‍ പട്ടാമ്പി,ഷമീര്‍ പട്ടാമ്പി കൃഷ്ണചന്ദ്രന്‍ ,ജമീര്‍ ,പ്രദീപ് ആനക്കര സൈനു ബാബു ,ആര്യ ചന്ദ്രന്‍ ,അംബിക ഉണ്ണി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി ട്രെഷറര്‍ ജിന്‍സ് ജോസ് നന്ദി പറഞ്ഞു.