Uncategorized
ഖത്തര്‍ വിസ സെന്ററിന്റെ നേത്രപരിശോധനാ സേവനം ട്രാഫിക് സംവിധാനവുമായി ബന്ധിപ്പിക്കുന്നു

ദോഹ: വിദേശത്തുള്ള ഖത്തര്‍ വിസ സെന്ററുകളില്‍ ഡ്രൈവര്‍മാരായി ജോലിക്ക് വരുന്ന പ്രവാസികള്‍ക്കുള്ള നേത്ര പരിശോധനാ സേവനം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ലൈസന്‍സിങ് സംവിധാനവുമായി ബന്ധിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറിലെത്തുന്ന പ്രവാസികള്‍ക്ക് ഡ്രൈവിംഗിന് അപേക്ഷിക്കുമ്പോള്‍ വീണ്ടും കണ്ണ് പരിശോധന നടത്തേണ്ടതില്ല.