Uncategorized

ഈദ് അവധി, യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ദോഹ. ഈദ് അവധി, യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രംഗത്ത്. യാത്രക്കാര്‍ ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ ചെയ്യാനും അവരുടെ യാത്രയ്ക്ക് 3 മണിക്കൂര്‍ മുമ്പായി എത്തിച്ചേരാനും ശ്രദ്ധിക്കണമെന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടു.

ഇഹ്തിറാസ് ആപ്‌ളിക്കേഷനില്‍ സ്റ്റാറ്റസ് പച്ചയുള്ളവരെമാത്രമേ യാത്ര ചെയ്യുവാന്‍ അനുവദിക്കുകയുള്ളൂ. എച്ച്‌ഐഎയുടെ സെല്‍ഫ് ചെക്ക്-ഇന്‍, ബാഗ്-ഡ്രോപ്പ് ഇന്‍ സൗകര്യങ്ങളും ലഭ്യമാണ്. ഇത് ചെക്ക്-ഇന്‍ ചെയ്ത് ബോര്‍ഡിംഗ് പാസുകള്‍, ബാഗ് ടാഗുകള്‍ എന്നിവ പ്രിന്റ് ചെയ്ത് മുന്നോട്ടുപോകുവാന്‍ സഹായിക്കും.

സുഗമമായ ചെക്ക്-ഇന്‍ പ്രക്രിയ ഉറപ്പുവരുത്തുവാന്‍ യാത്ര ചെയ്യുന്ന രാജ്യത്തിന്റെ യാത്രാ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് മനസ്സിലാക്കണം. പുറപ്പെടുന്ന സമയത്തിന് അറുപത് മിനിറ്റ് മുമ്പ് ചെക്ക്-ഇന്‍ ക്‌ളോസ് ചെയ്യും.

തിരക്കേറിയ യാത്രാ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് പുറപ്പെടുന്നതും മടങ്ങുന്നതുമായ സൗകര്യത്തിനും സുരക്ഷയ്ക്കും, വരവ്, പുറപ്പെടല്‍ ടെര്‍മിനല്‍ കെട്ടിടത്തിലേക്കുള്ള പ്രവേശനം യാത്രക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.

Related Articles

Back to top button
error: Content is protected !!