Local News
ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ സമ്മര്‍ ക്യാമ്പ് ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 8 വരെ
ദോഹ. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ കുട്ടികള്‍ക്കായുള്ള സമ്മര്‍ ക്യാമ്പ് ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 8 വരെ നടക്കും.
ലേഡീസ് സ്പോര്‍ട്സ് ഹാളില്‍ നടക്കുന്ന പരിപാടി ആഴ്ചയില്‍ നാല് ദിവസം രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയായിരിക്കും. 6 മുതല്‍ 12 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍
https://www.aspirezone.qa/index.aspx?lang=en എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.