Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം ആഘോഷിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ. അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം മുനിസിപ്പാലിറ്റി മന്ത്രാലയം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പൊതുജനങ്ങള്‍ക്കും വാണിജ്യ മാളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
എല്ലാ വര്‍ഷവും ജൂലൈ 3 നാണ് അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം ആഘോഷിക്കുന്നത്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഖത്തര്‍ ദേശീയ ദര്‍ശനം 2030 കൈവരിക്കുന്നതിനുമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ പരമാവധി കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ തുണി സഞ്ചികള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പ്രവര്‍ത്തനങ്ങള്‍ അടിവരയിട്ടു

Related Articles

Back to top button