Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബേക്കല്‍ സാലി ഹാജി അനുശോചനയോഗം സംഘടിപ്പിച്ചു

ദോഹ:കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ബിസിനസ്സ് സംരഭകനും മുസ് ലിം ലീഗ് നേതാവും കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ പ്രഥമ പ്രസിഡന്റും ഖത്തര്‍ കെഎംസിസി സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്ന ബേക്കല്‍ സാലി ഹാജിയുടെ നിര്യാണത്തില്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി / കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മുസ് ലിം ലീഗ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് അനുശോചനയോഗം സംഘടിപ്പിച്ചു.
കര്‍മ്മ പഥങ്ങളെ ക്രിയാത്മകമാക്കിയ പാവങ്ങളുടെ വേദനയറിഞ്ഞ വ്യക്തിയായിരുന്ന ബേക്കല്‍ സാലി ഹാജി എന്ന് കെഎംസിസി ഖത്തര്‍ ഉപദേശക സമിതി അംഗം എംപി ഷാഫി ഹാജി അഭിപ്രായപ്പെട്ടു. ഹാശിം തങ്ങളുടെ പ്രാര്‍ത്ഥനോയോടെ ആരംഭിച്ച യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദു സമദ് അധ്യക്ഷ്യത വഹിച്ചു. അബ്ദുല്‍ അസീസ് അക്കര ,സഫ്വാന്‍ തങ്ങള്‍ ഏഴിമല , എസ് എ എം ബഷീര്‍ , ,കെപി അബ്ദു റഹ്‌മാന്‍ , അബ്ദു നാസര്‍ നാച്ചി , സലീം നാലകത്ത് , ഈസ മലപ്പുറം ,ആദം കുഞ്ഞി , കെഎസ് മുഹമ്മദ് കുഞ്ഞി ,സാദിഖ് പാക്യാര ,സംസ്ഥാന നേതാക്കളായ അന്‍വര്‍ വടകര ,സാദിഖ് പാലക്കാട് ,അലി മൊറയൂര്‍ , ഫൈസല്‍ മാസ്റ്റര്‍ , അഷ്‌റഫ് ആറളം ജില്ലാ നേതാക്കളായ നാസര്‍ കൈതക്കാട് , മൊയ്ദു ബേക്കല്‍ ,സാദിഖ് കെസി ,മുഹമ്മദ് കെബി ,ഷാനിഫ് പൈക്ക ,സഗീര്‍ ഇരിയ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതവും ജില്ലാ ആക്ടിങ് പ്രസിഡന്റ് അലി ചേരൂര്‍ നന്ദിയും പറഞ്ഞു

Related Articles

Back to top button