Breaking News

രാജ്യത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ടാക്‌സി കമ്പനികള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗത മന്ത്രാലയം

ദോഹ: രാജ്യത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ടാക്‌സി കമ്പനികള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗത മന്ത്രാലയം രംഗത്ത്

രാജ്യത്ത് ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള യാത്രാ ഗതാഗത സേവനങ്ങളുടെ ഒരു ലിസ്റ്റ് മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചു. ഇതില്‍ Uber, Karwa Technologies, Q Drive, Badr, Aber, Zoom Ride, Ryde എന്നിവയാണുള്ളത്.

ഇതില്‍ പെടാത്ത കമ്പനികള്‍ പ്രാദേശിക നിയന്ത്രണങ്ങളുടെ ലംഘനമാണെന്നും രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്നത് തുടര്‍ന്നാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും ഗതാഗത മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button
error: Content is protected !!