Local NewsUncategorized
തിങ്കള്‍, ചൊവ്വ ദിനങ്ങളില്‍ നോമ്പ് നോല്‍ക്കാന്‍ ആഹ്വാനം ചെയ്ത് ഔഖാഫ് മന്ത്രാലയം
ദോഹ. മുഹര്‍റം 9,10 പ്രമാണിച്ച് ജൂലൈ 15, 16 ( തിങ്കള്‍, ചൊവ്വ) ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കുവാന്‍ ഔഖാഫ് മന്ത്രാലയം വിശ്വാസികളെ ആഹ്വാനം ചെയ്തു. ഏറ്റവും പ്രധാനപ്പെട്ട സുന്നത്ത് നോമ്പാണിതെന്നും ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുവാന്‍ കാരണമാകുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. ഒമ്പതിന് നോമ്പനുഷ്ഠിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് മുഹര്‍റം 10, 11 തിയ്യതികളില്‍ നോമ്പനുഷ്ഠിക്കാം.