എട്ടാമത് കത്താറ ഖുര്‍ആന്‍ പാരായണ മത്സരത്തിനുള്ള രജിസ്ട്രേഷന് ജൂലൈ 17 മുതല്‍ ഒക്ടോബര്‍ 17 വരെ
ദോഹ: കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന എട്ടാമത് കത്താറ ഖുര്‍ആന്‍ പാരായണ മത്സരത്തിനുള്ള രജിസ്ട്രേഷന് ജൂലൈ 17 മുതല്‍ ഒക്ടോബര്‍ 17 വരെയായിരിക്കുമെന്ന് കത്താറ ഒരു പ്രസ്താവനയില്‍ അറിയിച്ചു. എട്ടാമത് കത്താറ ഖുര്‍ആന്‍ പാരായണ മത്സരത്തിനുള്ള രജിസ്ട്രേഷന് ജൂലൈ 17 ബുധനാഴ്ച മുതല്‍ ഒക്ടോബര്‍ 17 വരെ ആരംഭിച്ചു.
തജ്വീദിന്റെ നിയമങ്ങള്‍ക്കനുസൃതമായി ഖുര്‍ആന്‍ പാരായണത്തില്‍ മികച്ച കഴിവുള്ളവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമാണ് കത്താറ ഖുര്‍ആന്‍ പാരായണ മത്സരം ലക്ഷ്യമിടുന്നത്.
ഒന്നാം സമ്മാനം 5 ലക്ഷം റിയാലും രണ്ടാം സമ്മാനം 3 ലക്ഷം റിയാലും മൂന്നാം സമ്മാനം ഒരു ലക്ഷം റിയാലുമടക്കം മൊത്തം 9 ലക്ഷം റിയാല്‍ സമ്മാന തുകയുള്ള മല്‍സരമാണ് കത്താറ ഖുര്‍ആന്‍ പാരായണ മത്സരം.
2017-ല്‍ ആരംഭിച്ചത് മുതല്‍, കത്താറ ഖുര്‍ആന്‍ പാരായണ മത്സരം എന്‍ഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്റാണ് സ്പോണ്സര് ചെയ്യുന്നത്.