Uncategorized

മഞ്ഞിയിലിന്റെ മഞ്ഞു തുള്ളികള്‍ ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ. ഖത്തര്‍ പ്രവാസി അസീസ് മഞ്ഞിയിലിന്റെ മഞ്ഞു തുള്ളികള്‍ ദോഹയില്‍ പ്രകാശനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണയും തനിമ അസി.ഡയറക്ടര്‍ അനീസ് കൊടിഞ്ഞിയും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.ഹുസൈന്‍ വാണിമേല്‍ മോഡറേറ്ററായിരുന്നു.അറുപതോളം രചനകളാണ് ഈ കവിതാ സമാഹാരത്തിലുള്ളത്.ഖത്തറിലെ പ്രവാസികളായ അക്ഷര സ്നേഹികളെ സാക്ഷിയാക്കി ഖിയാഫ് ഒരുക്കിയ സര്‍ഗസായാഹ്നം ചടങ്ങിനെ ധന്യമാക്കി. എം.ടി നിലമ്പൂരിന്റെ കാവ്യാസ്വാദനവും ഏറെ ഹൃദ്യമായി.

Related Articles

Back to top button
error: Content is protected !!