
പഴയ വാഹനങ്ങള്‍ക്ക് അബൂ സംറ ബോര്‍ഡര്‍ കടക്കാനാവില്ല
ദോഹ: അബു സംറ അതിര്‍ത്തി ക്രോസിംഗ് വഴി ചരക്കുകളെയും യാത്രക്കാരെയും കൊണ്ടുപോകുന്ന വാഹനങ്ങളുടെ പ്രവര്‍ത്തന പ്രായം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിയന്ത്രണ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
നിര്‍ദ്ദേശം അനുസരിച്ച്, അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പ്രായമുള്ള വാഹനങ്ങളും നിര്‍മ്മാണ തീയതി മുതല്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസുകളും കര അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല.