Uncategorized

വയനാട് ദുരന്തം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് 1 കോടിരൂപ പ്രഖ്യാപിച്ച് നോര്‍ക്ക ഡയറക്ടറും എബിഎന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ജെ.കെ.മേനോന്‍

ദോഹ. തീരാ നോവായി വയനാട്. വയനാടിനെ ജീവിതത്തിലെക്ക് കൈപിടിച്ചുയര്‍ത്താന്‍ ഒപ്പം ചേരുമെന്ന് ജെ.കെ.മേനോന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് 1 കോടിരൂപ പ്രഖ്യാപിച്ച് നോര്‍ക്ക ഡയറക്ടറും എബിഎന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ജെ.കെ.മേനോന്‍.

വയനാട്ടിലെ തീരാ നോവുകളില്‍ കാരുണ്യത്തിന്റെ കരുതല്‍ നല്‍കേണ്ടത് തന്റെ കടമയാണെന്ന് ജെ.കെ.മേനോന്‍ പ്രസ്താവിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഒപ്പം ചേരുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് 1 കോടി രൂപ നല്‍കും.

ഈ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പുനരധിവാസ നടപടികള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടത്.
നിരാലംബരും, നിരാശ്രയരുമായ മനുഷ്യര്‍ക്ക് ഒപ്പം ചേരുകയും ഇനിയുള്ള ജീവിതയാത്രയില്‍ കൈപിടിച്ച് ഉയര്‍ത്തുകയും ചെയേണ്ടത് താനുള്‍പ്പെടെയുള്ളവരുടെ ഉത്തരവാദിത്വമായി കരുതുകയാണെന്ന് ജെ.കെ.മേനോന്‍ പറഞ്ഞു.

ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞുപോയവര്‍ക്ക് ആദരാഞ്ജലികള്‍ നേരുന്നുവെന്നും, വിവിധ ആശുപത്രകളിലും, ദുരിതാശ്വാസ കേന്ദ്രങ്ങളിലും കഴിയുന്നവരുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ജെ.കെ.മേനോന്‍ കൂട്ടിചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!