Local News
ആശയറ്റവര്‍ക്ക് ആശ്രയമായി അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് , ഡോ. ശുക്കൂര്‍ കിനാലൂര്‍ 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു

ദോഹ. വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ആസ്ഥാനമായ അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ശുക്കൂര്‍ കിനാലൂര്‍ 25 ലക്ഷം രൂപ പ്രഖ്യാപിച്ചു. കാലിക്കറ്റ് ബിസിനസ് ക്‌ളബ്ബുമായി സഹകരിച്ചാണ് അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് സഹായം നല്‍കുന്നത്. കാലിക്കറ്റ് ബിസിനസ് ക്‌ളബ്ബിന്റെ വയനാട് ദുരിതാശ്വാസ കമ്മറ്റി ഉപാധ്യക്ഷനാണ് ഡോ. ശുക്കൂര്‍ കിനാലൂര്‍