അല്‍ റുഫ ഇന്റര്‍സെക്ഷനില്‍ ഓഗസ്റ്റ് 16 അര്‍ദ്ധരാത്രി മുതല്‍ 17 അര്‍ദ്ധരാത്രി വരെ ഭാഗികമായി റോഡ് അടയ്ക്കും

ദോഹ: ഓഗസ്റ്റ് 16 അര്‍ദ്ധരാത്രി മുതല്‍ 17 അര്‍ദ്ധരാത്രി വരെ അല്‍ റുഫ ഇന്റര്‍സെക്ഷനില്‍ ജി റിംഗ് റോഡിലേക്കുള്ള ഒരു ദിശയില്‍ ഭാഗികമായി റോഡ് അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ അറിയിച്ചു.
റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് അടച്ചുപൂട്ടുന്നതെന്നും യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ ഇതര റൂട്ടുകള്‍ ഉപയോഗിക്കാമെന്നും അഷ്ഗല്‍ പറഞ്ഞു.