ഖത്തറില്‍ 378,134 വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച ക്ലാസുകളിലേക്ക് മടങ്ങും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ന്നിട്ടുള്ള 378,134 വിദ്യാര്‍ത്ഥികള്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച ക്ലാസുകളിലേക്ക് മടങ്ങും.
303 സര്‍ക്കാര്‍ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി 136,802 വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി അഡ്മിനിസ്‌ട്രേറ്റീവ്, അക്കാദമിക് സ്റ്റാഫ് 2024 ഓഗസ്റ്റ് 25 ന് ജോലി പുനരാരംഭിച്ചതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
160 വാനുകളും പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനുള്ള ബസുകളും കൂടാതെ 2,353 ബസുകളും വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
48,319 ഖത്തറി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 241,332 വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ കാര്യ മേഖലയും തയ്യാറാണ്. നിലവിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളുടെ ശാഖകളായി നാല് സ്‌കൂളുകള്‍ ഉള്‍പ്പെടെ 13 പുതിയ സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും ഈ വര്‍ഷം തുറക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്.