Uncategorized
നാല് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ 2024ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തതായി റിപ്പോര്‍ട്ട്
ദോഹ: ഗാസയ്ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തെ കുറിച്ച് നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്തതിന് നാല് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ 2024 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തതായി റിപ്പോര്‍ട്ട്
ഫോട്ടോ ജേണലിസ്റ്റ് മൊതാസ് അസൈസ, ടിവി റിപ്പോര്‍ട്ടര്‍ ഹിന്ദ് ഖൗദരി, പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ബിസാന്‍ ഔദ, മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ വെയ്ല്‍ അല്‍ ദഹ്ദൂഹ് എന്നിവരെയാണ് നാമനിര്‍ദ്ദേശം ചെയ്തതെന്ന് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും മാധ്യമ റിപ്പോര്‍ട്ടുകളും ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
‘ഗാസയിലെ അതിക്രമങ്ങളെക്കുറിച്ച് ലോകത്തിന് ഒരു ഉള്‍ക്കാഴ്ച നല്‍കിയതിനും’ ‘അവരുടെ ധൈര്യത്തിനും ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തെക്കുറിച്ചുള്ള നിശ്ചയദാര്‍ഢ്യമുള്ള റിപ്പോര്‍ട്ടിംഗിനും’ ആണ് അവരെ നാമനിര്‍ദ്ദേശം ചെയ്തത്.