Uncategorized
സെപ്റ്റംബര്‍ 8 മുതല്‍ പീഡിയാട്രിക് എമര്‍ജന്‍സി സെന്റര്‍ അല്‍ ദായേനില്‍ നിന്ന് ഐഷ ബിന്‍ത് ഹമദ് അല്‍ അത്തിയ ഹോസ്പിറ്റലിലേക്ക് മാറ്റും
ദോഹ: സെപ്റ്റംബര്‍ 8 മുതല്‍ പീഡിയാട്രിക് എമര്‍ജന്‍സി സെന്റര്‍ അല്‍ ദായേനില്‍ നിന്ന് ഐഷ ബിന്‍ത് ഹമദ് അല്‍ അത്തിയ ഹോസ്പിറ്റലിലേക്ക് മാറ്റുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഖത്തറിന്റെ വടക്കന്‍ മേഖലയില്‍ താമസിക്കുന്ന പ്രാദേശിക സമൂഹത്തിന് പീഡിയാട്രിക് എമര്‍ജന്‍സി കെയര്‍ നല്‍കുന്നതിനായി 2011ലാണ് അല്‍ ദായെന്‍ പിഇസി സ്ഥാപിച്ചത്.
2023-ല്‍, ഈ സേവനം ഏകദേശം 58,000 രോഗികല്‍ പ്രയോജനപ്പെടുത്തി. കുട്ടികളുടെ പരിചരണത്തിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യവും സേവനങ്ങള്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ചാണ് കേന്ദ്രം ഐഷ ബിന്‍ത് ഹമദ് അല്‍ അത്തിയ ആശുപത്രിയിലേക്ക് മാറ്റുന്നത്.