ഖത്തറില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 10.2 ശതമാനം വാര്‍ഷിക വര്‍ദ്ധനവ്

ദോഹ: ഖത്തറില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 10.2 ശതമാനം വാര്‍ഷിക വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. ദേശീയ ആസൂത്രണ കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഖത്തറിലെ മൊത്തം ഇന്‍ബൗണ്ട് സന്ദര്‍ശകരുടെ എണ്ണത്തില്‍ 10.2 ശതമാനം വാര്‍ഷിക വര്‍ദ്ധനവ് രേഖപ്പെടുത്തി.
ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജിസിസി) നിന്നാണ്, 46 ശതമാനം. സന്ദര്‍ശകരുടെ 59 ശതമാനവും വിമാനമാര്‍ഗമാണ് ഖത്തറിലെത്തിയതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.