Local News
ജാസ്മിന്‍ അമ്പലത്തിലകത്തിന്റെ ആദ്യ കഥാസമാഹാരത്തിന്റെ കവര്‍ പ്രകാശനം ചെയ്തു
ദോഹ. പ്രശസ്ത പ്രവാസി എഴുത്തുകാരി ജാസ്മിന്‍ അമ്പലത്തിലകത്തിന്റെ ആദ്യ കഥാസമാഹാരം ‘ ക ച ട ത പ ‘ ( ഹരിതം ബുക്‌സ് ) കവര്‍ പ്രകാശനം ഇമാറാത്തി കവി മഹമൂദ് നൂറും ഹിന്ദി കവയിത്രി ഡോ: ആരതി ലോകേഷും ചേര്‍ന്ന് അക്ഷരക്കൂട്ടം യു എ ഇ യുടെ സില്‍വര്‍ ജൂബിലി ബഹുഭാഷാ കാവ്യസന്ധ്യയില്‍ വെച്ചു നിര്‍വ്വഹിച്ചു. സുഡാനി എഴുത്തുകാരന്‍ ഡോ: അഹമ്മദ് എല്‍ഹാഗ്, ആര്‍ട്ടിസ്റ്റ് നിസാര്‍ ഇബ്രാഹിം, കവി ഇസ്മയില്‍ മേലടി എന്നിവര്‍ പങ്കെടുത്തു.