Local News

ഇന്ത്യന്‍ ഫര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സത്താര്‍ & അഖില്‍ സുരേന്ദ്രന്‍ ചാമ്പ്യന്മാര്‍

ദോഹ : ഇന്ത്യന്‍ ഫര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐപാക് സ്‌പോര്‍ട്‌സ് ഫിയസ്റ്റ യുടെ ഭാഗമായി 4 ഗ്രൂപുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 16 ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഷര്‍ബോണ്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വെച്ച് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഐ സി ബി എഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ ഉല്‍ഘാടനം ചെയ്തു .

ആവേശകരമായ മല്‍സരത്തില്‍ വിജയ കിരീടം നേടിക്കൊണ്ട് സത്താര്‍ & അഖില്‍ സുരേന്ദ്രന്‍ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ റണ്ണര്‍ അപ്പായി ഷാനവാസ് ബെദിര & ഷാനവാസ് കോഴിക്കല്‍ ടീമും , മൂന്നാം സ്ഥാനം ഷഖീല്‍ & ജമാല്‍ ടീമും ട്രോഫികള്‍ കരസ്ഥമാക്കി.
വനിതാ വിഭാഗത്തില്‍ ആവേശോജ്വലമായ സിംഗിള്‍സ് മത്സരത്തില്‍ ഖൈറുന്നിസ്സ ഒന്നാം സ്ഥാനം നേടിയപ്പോള്‍ റണ്ണര്‍അപ്പ് ആയി മുബഷിറ മജീദ് , മൂന്നാം സ്ഥാനം അന്‍സിഫ അസൈനാര്‍ നേടി . ജംഷാദ് , ഷജീര്‍ , അഷ്‌റഫ് തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ നല്‍കി .

ജാഫര്‍ , ഷാനവാസ് പുന്നോളി ഹനീഫ് പേരാല്‍ , അബ്ദുല്‍ റഹിമാന്‍ എരിയാല്‍ , ഷജീര്‍, ഷാനവാസ് കോഴിക്കല്‍ ,അമീറലി, ഷാനവാസ് ബദ്രിയ ,സമീര്‍ കെ ഐ , അഷ്റഫ് നെല്ലിക്കുന്ന് ,അല്‍ത്താഫ്,മഷൂദ്, നവാസ്,സലിം,ഷംനാദ്,ഷനീബ്,സുലൈമാന്‍ അസ്‌കര്‍, പ്രസാദ്,ജംഷാദ്, ഷഫിന്‍,ഷമീം തുടങ്ങിയര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി .

Related Articles

Back to top button
error: Content is protected !!