തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തില്‍ ഇന്‍കാസ് അനുശോചന യോഗം സംഘടിപ്പിച്ചു

ദോഹ. കേരളപ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി മുന്‍ പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചനം യോഗം സംഘടിപ്പിച്ചു.
വാര്‍ഡ് പ്രസിഡണ്ട് മുതല്‍ കെ.പി.സി.സി പ്രസിഡണ്ട് വരെയുള്ള വിവിധ സ്ഥാനങ്ങള്‍ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ കാരണവരും പൊതു പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകാ പുരുഷനും അഭിപ്രായ വിത്യാസമുണ്ടാകുമ്പോള്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അദ്ധേഹം അവസാന വാക്കുമായിരുന്നുവെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറയുടെ അദ്ധ്യക്ഷതയില്‍ നടന്ന അനുശോചന യോഗത്തില്‍ ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി അബ്രഹാം കെ.ജോസഫ്, പ്രദീപ് പിള്ളൈ, യൂത്ത് വിംഗ് പ്രസിഡണ്ട് ദീപക് സി.ജി, വനിതാ വിംഗ് പ്രതിനിധി ജെസ്സി മാത്യു എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അശ്‌റഫ് നന്നം മുക്ക് സ്വാഗതവും ബഷീര്‍ തുവാരിക്കല്‍ നന്ദിയും പറഞ്ഞു.