വയനാടിന്റെ കണ്ണീര്‍
റഹ്‌മത്ത് മുസ്തഫ, ദോഹ
വയനാടിന്റെ മണ്ണില്‍
പിടഞ്ഞു പൊലിഞ്ഞ ജീവനുകള്‍
ഉണരാനായുറങ്ങീ അവര്‍
ഉണരാത്ത നിദ്രയിലായീ..
ഉറ്റവരെ തിരയും കണ്ണുകള്‍
എങ്ങും ഹൃദയം നുറുങ്ങും കാഴ്ചകള്‍
നീറുന്ന മനസ്സുമായി പൊട്ടിക്കരയുന്നു
പ്രിയ സോദരര്‍
പൂവും പുഴകളും പുല്‍ച്ചെടികളാല്‍
സുന്ദരമായൊരു നാട്
നിമിഷം കൊണ്ട് മാറി
ദുരന്തഭൂമി എന്നതിന്‍ പേര്
ഇല്ലാ ഇവിടെ പുഞ്ചിരി തൂകും
മുഖങ്ങളെവിടെയും കാണാന്‍
ഉറ്റവരുടയവര്‍ നഷ്ടപ്പെട്ടതില്‍
തേങ്ങും ഖല്‍ബുകള്‍ മാത്രം
എല്ലാം തകര്‍ന്നടിഞ്ഞു
എങ്ങും ശൂന്യത മാത്രം ബാക്കീ
ഉരുളെടുത്തൊരു നാട്ടിലിന്ന്
തോരാ കണ്ണീര്‍ മാത്രം
(വയനാടിന്റെ മണ്ണില്‍ )
പ്രകൃതിയാല്‍ അലങ്കരിച്ച
മുണ്ടക്കയി ഗ്രാമം. ഇന്ന് കരളലിയിക്കും
കാഴ്ചകളാല്‍ നൊമ്പരമായാദേശം
മരണക്കയത്തില്‍ വീണുപോയ
സോദരരെ നിങ്ങള്‍ ഓരോ മനസ്സിലും
നീറുന്നരോര്‍മകളായി മാറീ..
തിരിച്ചു വരില്ല മണ്ണിലമര്‍ന്ന
പ്രിയപ്പെട്ടവരാരും
ഓര്‍ത്തുപോട്ടിക്കരഞ്ഞു
കണ്ണീര്‍ തോരാതായാ നാടും
നാഥാ നീയാണാശ്രയം തേടുന്നു
നിന്നോടെന്നും. കനിയേണം നീ റഹ്‌മാനെ
തുണയെകൂ നീ സുബ്ഹാന..
( വയനാടിന്റെ മണ്ണില്‍ )