Breaking News
അനധികൃതമായി ട്രാഫിക് അപകടങ്ങളുടെ ഫോട്ടോ എടുക്കുന്നത് കുറ്റകരം

ദോഹ. ഖത്തറില്‍ റോഡപകടങ്ങളുടെ ഫോട്ടോ അനധികൃതമായി എടുക്കുന്നത് കുറ്റകരമാണെന്നും നിയമനടപടിക്ക് വിധേയമാകാമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഏത് നടപടിയും ആശാസ്യമല്ലെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.