പ്രവാസി വെല്‍ഫെയര്‍ – അപ്‌സ്‌കില്ലിംഗ് പ്രോഗ്രാം
ദോഹ. പ്രവാസി വെല്‍ഫെയര്‍ മാനവ വിഭവ ശേഷി വകുപ്പിന്റെ കീഴില്‍ തൊഴില്‍ രംഗത്തെ അഭിവൃദ്ധിക്കും വ്യക്തിത്വ വികാസത്തിനും വേണ്ടി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന അപ്‌സ്‌കില്ലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി എക്‌സല്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. രണ്ടാഴ്ചകളിലായി നടന്ന പരിശീലന പരിപാടിയില്‍ എക്‌സലിന്റെ പ്രായോഗികതകളും അടിസ്ഥാന പാഠങ്ങളും പകര്‍ന്നു നല്‍കി. കരിയര്‍ വിദഗ്ദന്മാരായ മന്‍സൂര്‍ അലി, ഹനീഫ് ഹുദവി എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖലി സി സമാപന സംഗമം ഉദ്ഘാടനം ചെയ്തു. പരിശീലകര്‍ക്കുള്ള ഉപഹാരം കൈമാറി. പ്രവാസി വെല്‍ഫെയര്‍ എഛ്. ആര്‍. ഡി വിംഗ് കണ്‍വീനര്‍ മുനീഷ് എ.സി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, മുഹമ്മദ് റാഫി എന്നിവര്‍ സംബന്ധിച്ചു. ക്യാമ്പ് കണ്‍വീനര്‍ റാദിയ അബ്ദുറസാഖ് സ്വാഗതവും എഛ്. ആര്‍. ഡി വിംഗ് കോഡിനേറ്റര്‍ അഫീഫ ഹുസ്‌ന നന്ദിയും പറഞ്ഞു. നിയാസ് കൊല്ലം , ഹാരിസ് കോഴിക്കോട് , ഷകീബ് അബ്ദുല്‍ ജലീല്‍ , ശിബിലി മഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി .