Local News
പ്രവാസി വെല്‍ഫെയര്‍ ഓഫീസില്‍ പ്രവാസി ക്ഷേമ ഹെല്‍പ് ഡെസ്‌ക്
ദോഹ. നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഓഫീസില്‍ തുടര്‍ന്ന് വരുന്ന ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തനം കൂടുതല്‍ ദിവസങ്ങളിലേക്ക് വ്യാപിപ്പിച്ചു. എല്ലാ ആഴ്ചയും ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വകുന്നേരം 7 മണി മുതല്‍ 9 മണി വരെയാണ് ഹെല്പ് ഡെസ്‌ക് തുറന്ന് പ്രവര്‍ത്തിക്കുക. പ്രവാസികള്‍ക്കായി നോര്‍ക്ക വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങളെ കുറിച്ച് അറിയാനും, നോര്‍ക്ക അംഗത്വ കാര്‍ഡ് എടുക്കാനും, കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ പെന്‍ഷന്‍, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് എന്നിവയില്‍ ചേരാനുമുള്ള സൗകര്യവും ഹെല്പ് ഡെസ്‌കില്‍ ലഭ്യമാണ്. കേരള സര്‍ക്കാരിനു കീഴിലെ നോര്‍ക്ക അക്രഡിറ്റേഷനോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രവാസി വെല്‍ഫെയര്‍. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 70972467 എന്ന നമ്പറില്‍ വാട്‌സപ്പ് വഴിയും ബന്ധപ്പെടാവുന്നതാണ്.