സി എച്ച്. സ്മാരക പുരസ്‌കാരങ്ങള്‍ സോമരാജനും പി.സുബിഹായിക്കും
ദോഹ : മുന്‍ മുഖ്യമന്ത്രിയും, മുസ്ലിം ലീഗ് നേതാവും, എഴുത്തുകാരനുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ പേരില്‍ വിളപ്പിശാല സി.എച്ച്. സ്മാരക സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പത്തനാപുരം ഗാന്ധിഭവന്‍ ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ പുനലൂര്‍ സോമരാജനെയും വനിതാ പത്രപ്രവര്‍ത്തകയും കലാപ്രേമിയുടെ പ്രിന്ററും പബ്ലിഷറുമായ പി. സുബിഹാ ബീവിയെയും തിരഞ്ഞെടുത്തതായി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനും എഴുത്തുകാരനുമായ കുന്നുകുഴി എസ്. മണിയും സി എച്ച്. സ്മാരക സമിതി ചെയര്‍പേഴ്‌സനുമായ അഡ്വ. ദീപ സണ്ണിയും അറിയിച്ചു. 10001 രൂപയും ഫലകവും, പ്രശംസ പത്രവും, പൊന്നാടയും അടങ്ങുന്ന പുരസ്‌കാരംഒക്‌ടോബര്‍ 10ന് വ്യാഴാഴ്ച വൈകുന്നേരം ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് മന്ത്രി കടന്ന പള്ളി രാമചന്ദ്രന്‍ സമ്മാനിക്കും.
ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ മുഖ്യ അതിഥിയായിരിക്കും. സി. എച്ചിന്റെ പുത്രനും എംഎല്‍എയുമായ ഡോ. എം കെ മുനീര്‍ അധ്യക്ഷത വഹിക്കും. കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുനീയൂര്‍, കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍ ,അഡ്വ. കാര്യയറ നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. ഷംന റഹീം അറിയിച്ചു.