ഖത്തര്‍ മഞ്ഞപ്പടയും ഖത്തര്‍ ഇന്ത്യന്‍ വടംവലി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വടം വലി മല്‍സരം ഇന്ന്
ദോഹ. ഖത്തര്‍ മഞ്ഞപ്പടയും ഖത്തര്‍ ഇന്ത്യന്‍ വടംവലി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യത്തെ സ്ഥിരം വടംവലി കോര്‍ട്ടിന്റെ ഉദ്ഘാടനവും ‘ഭീമന്‍ കപ്പിനായുള്ള നമ്മുടെ വടംവലി വലി ടൂര്‍ണമെന്റും.’ ഇന്ന് വൈകുന്നേരം 4 മണിക്ക് ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. വടം വലി കാണആന്‍ ആഗ്രഹിക്കുന്നവര്‍ 4 മണിക്ക് മുമ്പ് തന്നെ സ്റ്റേഡിയത്തിലെത്തണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.
മെട്രോ മാര്‍ഗ്ഗം വരുന്നവര്‍, എഡ്യൂക്കേഷന്‍ സിറ്റി മെട്രോ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ പാര്‍ക്കിങ്ങിനു അടുത്തു നിന്നും ഗ്രീന്‍ ലൈന്‍ ട്രാമില്‍ കയറി േട്രം സ്റ്റോപ്പ് 21ല്‍ ഇറങ്ങിയാല്‍ മതി.
പുരുഷ-വനിത മത്സരങ്ങളിലായി 30 ടീമുകള്‍ പങ്കെടുക്കുന്ന പങ്കെടുക്കുന്ന ടൂര്‍ണമെന്റ്, മുഴുവന്‍ ടീമിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാര്‍ച്ച് പാസ്റ്റ് ഖത്തര്‍ മഞ്ഞപ്പടയുടെ ബാന്‍ഡ് പെര്‍ഫോമന്‍സും ശിങ്കാരി മേളം ഉള്‍പ്പടെയുള്ള കലാപരിപാടികളോടെ 4 മണിക്ക് തന്നെ ആരംഭിക്കും.