Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ സി സി മുക്ക് കൂട്ടായ്മ,അബ്ദുല്ല വാണിമേലിനെ അനുമോദിച്ചു

ദോഹ. ഖത്തര്‍ സി സി മുക്ക് കൂട്ടായ്മ,അബ്ദുല്ല വാണിമേലിനെ അനുമോദിച്ചു .

അല്‍ സദ്ദിലെ ദര്‍ശിന്‍ റസ്റ്റോറന്റില്‍,കെ കെ സുബൈര്‍ വാണിമേലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അബ്ദുസ്സമദ് കെ സി സ്വാഗതം പറഞ്ഞു, ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം പ്രസിഡണ്ട് ഒന്തത്ത് മൊയ്തു ഖത്തര്‍ സി സി മുക്ക് കൂട്ടായ്മയുടെ മൊമെന്റോ അബ്ദുല്ല വാണിമേലിനു കൈമാറി.

മുഹമ്മദ് ഹുസൈന്‍ വാണിമേല്‍ അബ്ദുല്ലയുടെ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി, തന്‍സീം അലി, ആശംസകള്‍ നേര്‍ന്നു, കൂടാതെ അബ്ദുല്ല വാണിമേല്‍ അദ്ദേഹത്തിന്റെ അനുഭവങ്ങളും ബുക്കിലേക്ക് എത്തിയ സാഹചര്യങ്ങളെ പറ്റിയും സംസാരിച്ചു.

തന്റെ സ്വതസിദ്ധമായ എഴുത്തിലൂടെ, സമൂഹമാധ്യമങ്ങളിലെ എഴുത്തുകള്‍ കൊണ്ട്, ശ്രദ്ധേയനായ അബ്ദുല്ല വാണിമേലിന്റെ ”ഞാന്‍ പിന്നിട്ട വഴികള്‍” എന്ന പുസ്തകം കഴിഞ്ഞ മാസം നാട്ടില്‍ പ്രകാശനം ചെയ്തിരുന്നു.

പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അബ്ദുല്ല നാലുപതിറ്റാണ്ടിലേറേയായി പ്രവാസജീവിതം നയിച്ചു വരികയാണ്.

ഇന്ത്യയിലെ വ്യത്യസ്ത നഗരങ്ങളിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്ത അനുഭവങ്ങള്‍ ആണ് പുസ്തകത്തിലൂടെ അദ്ദേഹം പങ്ക് വെക്കുന്നത്.

റിഷാല്‍ അബ്ദുല്ല നന്ദി പറഞ്ഞു .

Related Articles

Back to top button