Breaking News
ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് മീഡിയ പ്‌ളസിന്റെ ആദരം

ദോഹ. ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് മീഡിയ പ്‌ളസിന്റെ ആദരം. കാര്‍ഡിയോതൊറാസിക്, വാസ്‌കുലര്‍ സര്‍ജറി വിഭാഗങ്ങളിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളടക്കം വൈദ്യശാസ്ത്ര രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് യു.കെ. പാര്‍ലമെന്റ് അവാര്‍ഡ് നേടിയ ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിനെ മീഡിയ പ്‌ളസ് ആദരിച്ചു.
കയാം ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ അനുമോദന സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.
മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കത്തില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ , ഡോ. ഷീല ഫിലിപ്പ് എന്നിവര്‍ സംബന്ധിച്ചു.