ഇത്തിഹാദ് :റെയില്‍ ട്രെയിനിന്റെ യാത്രകളുടെ സമയം പ്രഖ്യാപിച്ചു
ബഷീര്‍ വടകര
ദുബൈ. യുഎഇയില്‍ പുതുതായി ആരംഭിക്കുന്ന ഇത്തിഹാദ് റെയില്‍വേ പദ്ധതിയുടെ ഭാഗമായുള്ള പാസഞ്ചര്‍ ട്രെയിനുകളുടെ യാത്ര വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അബുദാബിയില്‍ നിന്ന് കേവലം 57 മിനിറ്റ് കൊണ്ട് ഇത്തിഹാദ് റെയില്‍ ദുബെയിലെത്തുമെന്ന ആവേശകരമായ വാര്‍ത്തയോടെയാണ് പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാ സമയ ദൈര്‍ഘ്യം പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതോടെ അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള 2 മണിക്കൂര്‍ വേണമെന്നിരിക്കെ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ യഥാര്‍ത്ഥ്യമാവുന്നതോടെ യാത്രാ സമയം വെറും 57 മിനിറ്റായി ചുരുങ്ങുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
യുഎയുടെ മൂന്ന് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാപഥങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത് .
യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ നിന്ന് 240 കിലോമീറ്റര്‍ ദൂരവ്യത്യസമുള്ള അല്‍ റുവൈസെലേക്ക് പ്രസ്തുത സ്റ്റേഷനില്‍ നിന്ന് കേവലം 70 മിനുറ്റ് കൊണ്ട് എത്തിച്ചേരാവുന്ന വേഗതയിലാവും ഇത്തിഹാദ് ട്രെയിനിന്റെ വേഗത ക്രമീകരിക്കപ്പെടുക, അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്കുള്ള യാത്രാ ദൂരവും 105 മിനിറ്റ് മാത്രമായി ലഘൂകരിക്കപ്പെടുന്നുണ്ട് .
മെഡിലീസ്റ്റിന്റെ ചരിത്രത്തില്‍ തന്നെ ഇടം പിടിക്കുന്ന ഇത്തിഹാദ് റെയില്‍വേയുടെ ഈ ചരിത്ര പദ്ധതി 2021 ഡിസംബറില്‍ ആയിരുന്നു തുടക്കം കുറിച്ചത്. നിര്‍ദ്ദിഷ്ട പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്
5000 കോടി ദിര്‍ഹം ചിലവ് വരുമെന്നാണ് കണക്കാക്കപ്പെട്ടത്.
പ്രസ്തുത ഇത്തിഹാദ് റെയില്‍വേ പാസഞ്ചര്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടാല്‍ പ്രതിവര്‍ഷം 3.65 ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
റുവൈസ്, അല്‍ മിര്‍ഫ, ഷാര്‍ജ, അല്‍ ദൈദ്, അബുദാബി, ദുബായ് എന്നിവയുള്‍പ്പെടെ അല്‍ സില മുതല്‍ ഫുജൈറ വരെ വ്യാപിച്ചുകിടക്കുന്ന യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ഈ ഹൈടെക് സ്മാര്‍ട്ട് പാസഞ്ചര്‍ റെയില്‍ സര്‍വീസ് ബന്ധിപ്പിക്കും.
പാസഞ്ചര്‍ സ്റ്റേഷനുകളുടെ രണ്ട് സ്ഥലങ്ങള്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തേത് ഫുജൈറയിലെ സകംകാമിലും രണ്ടാമത്തേത് ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റിയിലുമാണ്.
തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ മുഴുവനും സംയോജിപ്പിച്ച് കൊണ്ടുള്ള വിശാലമായ ഒരു ട്രെയിന്‍ യാത്രയാണ് ഇത്തിഹാദ് റെയില്‍വേ പൂര്‍ണ്ണമായും സജ്ജമാവുന്നതോടെ ഭാവിയില്‍ ലക്ഷ്യമിടുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും ബിസിനസുകാര്‍ക്കും വിനോദ സഞ്ചാരത്തിനെത്തുന്ന ടൂറിസ്റ്റ്കള്‍ക്കും പാസഞ്ചര്‍ ട്രയിന്‍ വഴി രാജ്യത്തുടനീളം സഞ്ചരിക്കാന്‍ കഴിയുന്നതോടൊപ്പം വ്യവസായിക ആവശ്യത്തിനുള്ള ചരക്കു നീക്കവും പ്രസ്തുത പദ്ധതി വഴി കൂടുതന്‍ എളുപ്പമാവും.
ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് അനുദിനം വളരുന്ന യുഎഇയുടെ സാമ്പത്തിക മേഖലയ്ക്ക് ഇത്തിഹാദ് റെയില്‍ പദ്ധതി വലിയ ഊര്‍ജ്ജവും പ്രോത്സാഹനവുമായിത്തീരുമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.