Breaking News
കെ കെ രമക്ക് ഖത്തറില്‍ സ്വീകരണം ഇന്ന്
ദോഹ. വടകരയില്‍ അക്രമരാഷ്ട്രീയത്തിനെതിരെ പോരാട്ടവീര്യത്തിന്റെ തീജ്വാല തീര്‍ത്ത, വടകരയുടെ വികസനത്തിന്റെ പാതയില്‍ സര്‍വ്വതോന്മുഖമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വടകരയുടെ എം എല്‍ എ കെ കെ രമയ്ക്ക് യു ഡി എഫ് ഖത്തര്‍ വടകര മണ്ഡലം കമ്മിറ്റി ഇന്ന് വൈകുന്നേരം 7 മണിക്ക് ഓള്‍ഡ് ഐഡിയ സ്‌കൂളില്‍ വെച്ചു സ്വീകരണം നല്‍കുന്നു.
സ്വീകരണത്തോടനുബന്ധിച്ച് നടക്കുന്ന സംഗീത വിരുന്നില്‍ റേഡിയോയിലൂടെ ഖത്തര്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്ഥനായ ഗായകന്‍ ശരീഫ് പട്ടാമ്പി ആദ്യമായി ദോഹയിലെ വേദിയില്‍ എത്തുന്നു
കൂടെ മഴവില്‍ മനോരമ ഫെയിം ഇസ്ഹാഖ് നിലമ്പൂരും ഖത്തറിലെ പ്രശസ്ത കലാകാരന്മാരെ ഉള്‍പ്പെടുത്തി ന്യൂ വോയിസ് ദോഹ അണിയിചൊരുക്കുന്ന സംഗീത വിരുന്നും നടക്കും