കുടുംബസംഗമവും അൽഫുർഖാൻ മൊഡ്യൂൾ പ്രകാശനവും
ദോഹ : ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ വുകൈർ യൂനിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.”സഹാബത്തിൻ്റെ ഇൽമിനോടുള്ള സമീപനം ” എന്ന വിഷയത്തിൽ മുനീർ സലഫി സദസിന് ഉത്ബോധനം നൽകി.
ഡിസംബറിൽ നടക്കാനിരിക്കുന്ന അൽഫുർഖാൻ ക്വുർആൻ വിജ്ഞാന പരീക്ഷയുടെ വുകൈർ ഏരിയ മൊഡ്യൂൾ പ്രകാശനം ക്യു.കെ.ഐ.സി. ക്യു.എച്.എൽ.എസ് വിങ് കൺവീനർ മുഹമ്മദ് അബ്ദുൽ അസീസ് യുണിറ്റ് പ്രസിഡൻറ് റഫീഖ് സാഹിബിന് നൽകി നിർവ്വഹിച്ചു. ക്യു.കെ.ഐ.സി സെക്രട്ടറി സ്വലാഹുദ്ധീൻ സ്വലാഹി ആശംസയർപ്പിച്ചു. ക്വുർആൻ പഠനം നമുക്ക് നൽകുന്ന ആത്മവിശ്വാസവും ഊർജവും അദ്ദേഹം വിശദീകരിച്ചു.
സംഗമത്തിൽ ആഹിൽ റഫീഖ് ഖിറാഅത്ത് നടത്തി. യൂണിറ്റ് സെക്രട്ടറി അബ്ദുൽ കഹാർ സ്വാഗതവും, പ്രസിഡൻറ് റഫീഖ് സാഹിബ് അധ്യക്ഷതയും വഹിച്ച സംഗമത്തിൽ അനസ് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ മുഹമ്മദ് മുസ്തഫ, ഷബിൻ കബീർ, ശകീബ് എന്നിവർ സംബന്ധിച്ചു മൊഡ്യൂൾ ആവശ്യമുള്ളവർക്ക് 60004485/33076121 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.–