Breaking News
യുഎന്‍ ഇ-ഗവണ്‍മെന്റ് വികസന സൂചികയില്‍ 25 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഖത്തര്‍
ദോഹ: യുഎന്‍ ഇ-ഗവണ്‍മെന്റ് ഡെവലപ്മെന്റ് ഇന്‍ഡക്സ് (ഇജിഡിഐ) 2024ല്‍ 78-ാം സ്ഥാനത്ത് നിന്ന് 193 രാജ്യങ്ങള്‍ക്കിടയില്‍ 53-ാം സ്ഥാനത്തെത്തി ഖത്തര്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് പ്രസിദ്ധീകരിച്ച ഈ സംയോജിത സൂചിക, ലോകമെമ്പാടുമുള്ള ഇ-ഗവണ്‍മെന്റുകളുടെ സമഗ്രമായ വികസനം വിലയിരുത്തുന്നതിനൊപ്പം വ്യക്തികളുടെയും കമ്പനികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് ഇ-സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഗവണ്‍മെന്റുകളുടെ വിജയവും അളക്കുന്നു.