Local News
കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ രചനാ മല്‍സരം സംഘടിപ്പിക്കുന്നു
ദോഹ. കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരിയായി യുനസ്‌കൊ പ്രഖ്യാപിച്ച ചരിത്ര മുഹൂര്‍ത്തം അടയാളപ്പൊടുത്താന്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഖത്തറിലെ പ്രവാസികള്‍ക്ക് വേണ്ടി രചനാ മല്‍സരം സംഘടിപ്പിക്കുന്നു. ‘എന്റെ കോഴിക്കോട് ‘ എന്ന ശീര്‍ഷകത്തില്‍ മൂന്ന് പേജില്‍ കവിയാത്തതും പ്രസിദ്ധീകരിക്കാത്തതുമായ സ്വന്തം സൃഷ്ടികളാണ് മല്‍സരത്തിന് അയക്കേണ്ടത്. ഒക്ടോബര്‍ 30 ന് അകം [email protected]
എന്ന വിലാസത്തിലാണ് സൃഷ്ടികള്‍ അയക്കേണ്ടത്. സൃഷ്ടികള്‍ അയക്കുന്നവര്‍ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍
വാട്‌സ് ആപ്പ് നമ്പര്‍ എന്നിവ കൂടി ചേര്‍ത്ത് അയക്കണം
ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനം നേടുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നവംബര്‍ 8 ന് റോയല്‍ ഗാര്‍ഡനില്‍ വെച്ച് നടത്തുന്ന ഫാമിലി മീറ്റില്‍ വെച്ച് വിതരണം ചെയ്യും.