Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ചരിത്രം രചിച്ച് എപിസ്റ്റിം 24

ദോഹ. ഖത്തര്‍ ഹാദിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട എപ്പിസ്റ്റിം 24 ബൗദ്ധിക സംഗമം വിജയകരമായി സമാപിച്ചു.

ഖത്തര്‍ ഹാദിയ പ്രസിഡന്റ് അബ്ദുല്‍ മാലിക് ഹുദവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി ഇബ്ന്‍ ഖല്‍ദൂന്‍ സെന്റര്‍ ഫാകല്‍റ്റി മെമ്പര്‍ പ്രൊഫസര്‍ ഹുസൈന്‍ മുഹമ്മദ് നഈമുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സമകാലിക ബഹുസ്വര സമൂഹത്തില്‍ ആധുനികതയെ ചേര്‍ത്തുപിടിക്കുന്ന തോടൊപ്പം മതവിഷയങ്ങളില്‍ പാരമ്പര്യ തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും ഡിജിറ്റല്‍ യുഗത്തില്‍ സാമാന്യവല്‍ക്കരിക്കപ്പെടുന്ന ലിബറല്‍ ആശയങ്ങളോട് ക്രിയാത്മകമായി സംവദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്ന് സെഷനുകളിലായി സംഘടിപ്പിക്കപ്പെട്ട പ്രസ്തുത പരിപാടിയില്‍ യുവ ചിന്തകനും ദാറുല്‍ഹുദാ യൂണിവേഴ്‌സിറ്റി മതപഠന വിഭാഗം മേധാവിയുമായ അബ്ദുല്‍ റഷീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി.

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം മൂലം സമൂഹത്തില്‍ ഉടലെടുക്കുന്ന നവ ലിബറല്‍ പ്രവണതകളെ കരുതലോടെ സമീപിക്കണമെന്നും ആധുനികതാവാദത്തിന്റെ മറവില്‍ ഒളിച്ചു കടത്തപ്പെടുന്ന മത നിരാസ ചിന്തകളെ സഗൗരവം കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഖത്തര്‍ ഹാദിയയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ചു വരുന്ന പൊതു വിദ്യാഭ്യാസ പദ്ധതിയായ ‘സിബിസ്’ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ നാലാം ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നവാഗതര്‍ക്കുള്ള ക്ലാസ് ഉദ്ഘാടനവും ഖത്തര്‍ ഹാദിയ മുന്‍ പ്രസിഡന്റ് മുര്‍ഷിദ് തങ്ങള്‍ ഹുദവി നിര്‍വഹിച്ചു.

സലീം ഹുദവി മണ്ണാര്‍ക്കാട് കോഴ്‌സ് പരിചയപ്പെടുത്തി സംസാരിച്ചു.

വിവിധ സെഷനുകളിലായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ ചര്‍ച്ചകളില്‍ ഡോക്ടര്‍ ബഹാവുദ്ദീന്‍ ഹുദവി മേല്‍മുറി, ഫൈസല്‍ നിയാസ് ഹുദവി കൊല്ലം, ഖിള്ര്‍ ഹുദവി തറയിട്ടാല്‍, സുനൈസ് ഹുദവി കീഴു പറമ്പ് എന്നിവര്‍ സംസാരിച്ചു.

ഡോക്ടര്‍ മുഹമ്മദ് ഹുദവി മടപ്പള്ളി, അബ്ദുസമദ് ഹുദവി വാണിയമ്പലം എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു.

കെ ഐ സി ജനറല്‍ സെക്രട്ടറി സക്കരിയ മാണിയൂര്‍ ആശംസാ പ്രസംഗം നടത്തി.

അബ്ദുറഷീദ് ഹുദവിക്കുള്ള ഉപഹാരസമര്‍പ്പണം സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ സൈനുല്‍ ആബിദ്, കെഎംസിസി ഖത്തര്‍ പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്‍ സമദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ഹാഫിള് ഷാഹുല്‍ ഹമീദ് ഹുദവിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച യോഗത്തില്‍ ഖത്തര്‍ ഹാദിയ ജനറല്‍സെക്രട്ടറി നൈസാം ഹുദവി സ്വാഗതവും ഇവന്റെ കോഡിനേറ്റര്‍ മുഹമ്മദ് മുനവ്വിര്‍ ഹുദവി മച്ചിങ്ങല്‍ നന്ദിയും പറഞ്ഞു.

അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്, ഇസ്മായില്‍ ഹുദവി,ഡോക്ടര്‍ അലി അക്ബര്‍ ഹുദവി എന്നിവര്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

Related Articles

Back to top button