സിനി ആര്‍ട്ടിസ്റ്റ് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ ‘പൊന്നോണം 2024’ സംഘടിപ്പിച്ചു

ദോഹ : സിനി ആര്‍ട്ടിസ്റ്റ് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ ‘പൊന്നോണം 2024’ സംഘടിപ്പിച്ചു. പ്രശസ്ത അഭിനേതാവ് അജയന്‍ ഭരതന്‍, ഫിലിം ഡയറക്ടര്‍ ഗോപി കുട്ടിക്കൂല്‍, പാലക്കാട് നാട്ടരങ്ങ് പ്രസിഡന്റ് രജിത് മേനോന്‍ തു
ടങ്ങിയവര്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ലൗ ഓക്‌സൈഡിന്റെ സംവിധായകന്‍ രതീഷ് ഫെസ്റ്റിവലില്‍ മികച്ച ബാല താരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഷരോണ്‍ രഞ്ജീവിനും പ്രത്യേക ഉപഹാരം നല്‍കി അനുമോദിച്ചു. കവാക്കിലെ കലാകാരന്മാരുടെ സംഗീത, നൃത്ത പ്രകടനങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടി. 140 ഓളം പേര്‍ പങ്കെടുത്ത പരിപാടിക്ക്
കവാക് ചെയര്‍മാന്‍ ഡേവീസ് ചേലാട്ട്, പ്രസിഡന്റ് ബദറുദ്ദീന്‍, സെക്രട്ടറി ബൈജു, ട്രഷറര്‍ മുരളീ മഞ്ഞളൂര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഓണാഘോഷ പരിപാടികള്‍ നിയന്ത്രിച്ച അരുണ്‍പിള്ളയോടൊപ്പം വൈസ് പ്രസിഡന്റ് ജുബിന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആതിര, സോയ എന്നിവരും ചടങ്ങുകള്‍ ഏകോപിപ്പി’ച്ചു.
വൈസ് പ്രസിഡന്റ് പ്രഭ ഹെന്‍ഡ്രി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹി;ച്ചു. ജോയിന്റ് സെക്രട്ടറി വിചിത്ര ബൈജു സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു.