ഖത്തര്‍ മലയാളി ഇന്‍ഫ്‌ലുവന്‍സേര്‍സ് ജനറല്‍ ബോഡി
ദോഹ. ഖത്തര്‍ മലയാളി ഇന്‍ഫ്‌ലുവേസിന്റെ ജനറല്‍ ബോഡി ഐന്‍ ഖാലിതിലുള്ള ടെസ്റ്റി ടീ റസ്റ്റോറന്റില്‍ നടന്നു.
50 ഓളം വരുന്ന ഇന്‍ഫ്‌ലുവന്‍സേഴ്‌സ് പരിപാടിയില്‍ സന്നിദ്ധനായിരുന്നു. പ്രസിഡണ്ട് ലിജി അബ്ദുല്ലയുടെ നേതൃത്വത്തില്‍ സെക്രട്ടറി മുഹമ്മദ് ആഷിഖ് സ്വാഗതം പറഞ്ഞു. ഖത്തറിലെ നിയമവശങ്ങള്‍, എങ്ങനെ ഒരു ഇന്‍ഫ്‌ലുവെന്‍സര്‍ ആവാം, വീഡിയോ ചെയ്യുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം, എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.
തുടര്‍ന്ന് എക്‌സികുട്ടീവ് കമ്മറ്റിയിലേക്ക് സഹല ഷമീര്‍, മുഹമ്മദ് സുഹൈല്‍ അലി, ഷക്കീര്‍ ചെരടയില്‍, ഷെഫി വൈശ്യനാടം, ലിജോ ചിറയില്‍, നൗഫല്‍ റഹ്‌മാന്‍, ദില്‍ദ ഷാഹിദ്, സുഭാഷ് സുബ്രഹ്‌മണ്യന്‍, രതീഷ് ശശി, മുഫാസിറ മുന്‍ഷീര്‍, ഷംസീര്‍ മൊയ്തുണ്ണി എന്നിവരെ തിരഞ്ഞെടുത്തു.
ഹസ്‌ന, ശരത് ബാബു എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
സിലു ജംഷി, ഷെഫി വൈശ്യനാടം , യാംഷീദ് മുഹമ്മദ്, സുഭാഷ് സുബ്രഹ്‌മണ്യന്‍, ആന്‍ നീത, ബിന്‍സി ക്രിസ് മാത്യു, മുഫാസിറ മുന്‍ഷീര്‍ എന്നിവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു
വൈസ് പ്രസിഡന്റ് ഷാന്‍ റിയാസ് നന്ദി പറഞ്ഞു.