ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ പാലക്കാട് ജില്ലാകമ്മിറ്റി ഇലക്ഷന്‍ കണ്‍വന്‍ഷന്‍ നടത്തി
ദോഹ. നവംബര്‍ പതിമൂന്നിന് നടക്കുന്ന ഉപതെരെഞ്ഞെടുപ്പിനോടനുബന്ധിച്ച്
ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ പാലക്കാട് ജില്ലാകമ്മിറ്റിയും, യൂത്ത് വിംഗും കെ. എം സി സി യും സംയുക്തമായി യു ഡി എഫ സ്ഥാനാര്‍ത്ഥി രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് വേണ്ടി ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ നടത്തി.
ഓള്‍ഡ് ഐഡിയള്‍ സ്‌കൂള്‍ ഡൈനാമിക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ഉപാദ്ധ്യക്ഷന്‍ അബിന്‍ വര്‍ക്കി മുഖ്യ അതിഥിയായിരുന്നു.
ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു.
അബിന്‍ വര്‍ക്കി മുഖ്യ പ്രഭാഷണം നടത്തി.
പാലക്കാട് ഉപതെരെഞ്ഞെടുപ്പില്‍ യു ഡി എഫ് നയിക്കുന്ന ജനാധി പത്യ മതേതര ചേരിയും, ജനാധി പത്യ വിരുദ്ധ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളും തമ്മിലാണ് മത്സരം നടക്കുന്നത്.
കേരളത്തില്‍ നടക്കുന്ന മൂന്ന് ഉപതെരെഞ്ഞെടുപ്പുകളും രാജ്യം ഉറ്റു നോക്കുന്ന ഒരുപോലെ പ്രാധാന്യമുള്ള തെരെഞ്ഞെടുപ്പുകളാണ്.
ദേശീയ പ്രാധാന്യമുള്ള വയനാട് ഉപ തെരെഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുള്ള മത്സരമാണെന്നും, വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ , ജാധിപത്യത്തിന്റേയും ,സ്‌നേഹത്തിന്റേയും, ഐക്യത്തിന്റേയും , കരുതലിന്റേയും ശബ്ദം പ്രീയങ്ക ഗാന്ധിയിലൂടെ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും അബിന്‍ വര്‍ക്കി തന്റെ മുഖ്യ സംഭാഷണത്തില്‍ പറഞ്ഞു.
പാലക്കാട് ഉപതെരെഞ്ഞെടുപ്പില്‍ ബീ ജെ പി യ്കും സി പി എം നും ഒരേ നാവാണെന്നും, തൃശൂര്‍ പാര്‍ലിമെന്റില്‍ സീറ്റില്‍ നടന്ന അന്തര്‍ധാരക്ക് സമാനമായ നീക്കങ്ങളാണ് പാലക്കാട്ടും നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു
ഇരുകൂട്ടരുടേയും അന്തര്‍ധാര സജീവമായ പാലക്കാട്ട് യുഡി എഫ് സ്ഥാനാര്‍ത്ഥി രാഹൂല്‍ മാങ്കൂട്ടത്തിലിനെ മൂന്നിരട്ടി ഭൂരിപക്ഷത്തിന് ജനം വിജയിപ്പിക്കുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു.
ഏറെ കാലമായി സി പി എം വിജയിച്ചുവരുന്ന ചേലക്കര മണ്ഡലം ഇത്തവണ യു ഡി എഫ് പിടിച്ചെടുക്കും. സി പി എം അവസരവാദ രാഷ്ട്രീയം കണ്ടുമടുത്ത അനുഭാവികള്‍ പാര്‍ട്ടിയെ പാഠം പഠിപ്പിക്കും.
ഉപ്പു മുതല്‍ കര്‍പ്പുരം വരെ വില വര്‍ദ്ധിപ്പിക്കുകയും, സകലമാന നികുതികളില്‍ വന്‍ വര്‍ദ്ധനവും നടത്തി സാധാരണക്കാരായ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന പിണറായി സര്‍ക്കാരിനെതിരെയും, ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ ധൂര്‍ത്തും ആഡംബര ജീവിതവും നടത്തുന്ന മുഖ്യമന്ത്രിക്കെതിരെയുമുള്ള വിധിയെഴുത്താകും ചേലക്കരയിലേത് ശ്രീ അബിന്‍ വര്‍ക്കി പറഞ്ഞു.
ഓ ഐ സി സി ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ശ്രീ അഷറഫ് പി എ നാസ്സര്‍ മുഖ്യതിഥിയെ ഷാളണിയിച്ച് സ്വീകരിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹബീബ് റെഹ് മാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍
കണ്‍വീനര്‍ അഭിലാഷ് ചളവറ സ്വാഗതം പറഞ്ഞു.
കെ എം സി സി ജില്ലാ സെക്രട്ടറി നസീ പുളിക്കന്‍,യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് ഷാഹിദ് വി പി, പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്റര്‍ മാഷിക് മുസ്തഫ,എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
കെ പി സി സി യുടെ ഔദ്യോഗീക പ്രസിദ്ധീകരണ വിഭാഗമായ പ്രീയദര്‍ശിനി പബ്‌ളിക്കേഷന്‍സിന്റെ ഖത്തര്‍ കോര്‍ഡിനേറ്ററായി കെ പി സി സി നിയമിച്ച സെന്‍ട്രല്‍ കമ്മിറ്റിയുടെ മുന്‍പ്രസിഡണ്ട് ജോണ്‍ഗില്‍ബര്‍ട്ടിനെ ചടങ്ങില്‍ മെമെന്റൊ നല്‍കി ആദരിച്ചു.
ഉപദേശക സമിതി അംഗങ്ങളായ എം വി മുസ്തഫ, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷംസുദ്ധീന്‍ ഇസ്മയില്‍ ,ബാവ, മാനു, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഓ ഐ സി സി ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി ട്രഷറര്‍ മുജീബ് അത്താണിക്കല്‍ നന്ദി പറഞ്ഞു.