കെഎംസിസി മലപ്പുറം ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു
ദോഹ. മീഡിയവണ്‍ – ക്വിഫ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കെഎംസിസി മലപ്പുറം ടീമിന്റെ ജഴ്സി പ്രകാശനം കെഎംസിസി ഹാളില്‍ നടന്നു. ഒക്ടോബര്‍ 31 വ്യാഴാഴ്ച ആരംഭിക്കുന്ന അന്തര്‍ ജില്ലാ ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം ദിവസമായ വെള്ളിയാഴ്ചയാണ് കെഎംസിസി മലപ്പുറത്തിന്റെ ആദ്യ മത്സരം. അലി ഇന്റര്‍നാഷണല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ടീം ക്വിഫ് സംഘടിപ്പിച്ച പതിനഞ്ച് മത്സരങ്ങളിലും പങ്കെടുക്കുന്നു എന്ന ചരിത്രം കൂടി അടയാളപ്പെടുത്തുകയാണ്.
കെഎംസിസി ഹാളില്‍ നടന്ന ചടങ്ങില്‍ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ്, ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, ട്രഷറര്‍ പിഎസ്എം ഹുസൈന്‍, സംസ്ഥാന ഭാരവാഹികളായ കെ മുഹമ്മദ് ഈസ, അന്‍വര്‍ ബാബു വടകര, അലി മൊറയൂര്‍, അജ്മല്‍ നബീല്‍, ഫൈസല്‍ കേളോത്ത്, ജില്ലാ ഭാരവാഹികളായ സവാദ് വെളിയംകോട്, അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, റഫീഖ് പള്ളിയാളി, മെഹ്ബൂബ് നാലകത്ത്, അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍, ഇസ്മായില്‍ ഹുദവി, അബ്ദുല്‍ മജീദ് പുറത്തൂര്‍, ഷംസീര്‍ മാനു, അലി ഇന്റര്‍നാഷണല്‍ പ്രതിനിധികളായ നൗഫല്‍ മുഹമ്മദ് ഈസ, നാദിര്‍ ഈസ, നമീര്‍, ആസാദ് , കെഎംസിസി സ്‌പോര്‍ട്‌സ് വിംഗ് ജനറല്‍ കണ്‍വീനര്‍ സിദ്ധീഖ് പറമ്പന്‍, ടീം കോച്ചുമാരായ ജോണ്‍ കെനിയ, നവാസ് ചങ്ങരംകുളം, ടീം കോഡിനേറ്റര്‍ ഫാസില്‍ മണ്ഡലം ഭാരവാഹികള്‍, ടീം കോഡിനേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.