Breaking News
അക്ബര്‍ അല്‍ ബേക്കറിന് അറബ് എയര്‍ കാരിയേഴ്സ് ഓര്‍ഗനൈസേഷന്റെ ആദരം

ദോഹ. 1997 മുതല്‍ 2023 വരെ ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നയിച്ച ഖത്തര്‍ പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടേയും ഉപദേഷ്ടാവായ അക്ബര്‍ അല്‍ ബേക്കറിനെ അറബ് എയര്‍ കാരിയേഴ്സ് ഓര്‍ഗനൈസേഷന്‍ (എഎസിഒ) 57-ാമത് വാര്‍ഷിക പൊതുയോഗം ആദരിച്ചു. വ്യോമയാന സേവന മേഖലകളിലെ സ്തുത്യര്‍ഹമായ സേവനത്തിനാണ് ആദരിച്ചത്.